നാളേക്കായ് ഭാഗ്യത്തിനൊപ്പം, വിൽക്കുന്നൂ സ്വപ്നങ്ങൾ

Friday 14 October 2022 11:35 PM IST
പുസ്തക വിൽപ്പനയ്ക്കിടെ ഗോപാലകൃഷ്ണൻ കാക്കാത്തുരുത്തി.

ക​യ്പ​മം​ഗ​ലം​:​ ​ഭാ​ഗ്യം​ ​വി​റ്റാ​ണ് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​കാ​ക്കാ​ത്തുരു​ത്തി​ ​(71​)​ ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​ത്.​ ​പ​ക്ഷേ​ ​ല​ഹ​രി​യെ​ന്ന​ ​നി​ർ​ഭാ​ഗ്യം​ ​ചു​റ്റി​വ​രി​യു​ന്ന​ ​കു​ട്ടി​ക​ളെ​യും​ ​കു​ടും​ബ​ങ്ങ​ളെ​യും​ ​ക​ണ്ടു​ക​ണ്ട് ​എ​ഴു​ത്തു​കാ​ര​നാ​യി.​ ​ഇ​പ്പോ​ൾ​ ​'​ന​മ്മു​ടെ​ ​മ​ക്ക​ളെ​ ​ന​ന്നാ​യി​ ​വ​ള​ർ​ത്താം​'​ ​എ​ന്ന​ ​സ്വ​ന്തം​ ​പു​സ്ത​ക​വു​മാ​യി​ ​ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ​ ​സൈ​ക്കി​ളി​ൽ​ ​നി​ര​ന്ത​ര​ ​യാ​ത്ര​യി​ലാ​ണ്.
ഒ​രു​ ​മാ​സ​ക്കാ​ല​മാ​യി​ ​സൈ​ക്കി​ളി​ൽ​ ​ഘ​ടി​പ്പി​ച്ച​ ​ഉ​ച്ച​ഭാ​ഷി​ണി​യി​ൽ​ ​നി​ന്ന് ​ഉ​യ​ർ​ന്നു​ ​കേ​ൾ​ക്കു​ന്ന​ത് ​ന​ല്ലൊ​രു​ ​നാ​ളേ​ക്കാ​യു​ള്ള​ ​സ്വ​പ്‌​ന​ങ്ങ​ളാ​ണ്.​ ​പു​സ്ത​ക​ത്തി​ന്റെ​ ​പ​ര​സ്യ​വ​ണ്ടി​യാ​ണ് ​ഈ​ ​സൈ​ക്കി​ൾ.​ ​ഒ​പ്പം​ ​ഉ​പ​ജീ​വ​ന​ത്തി​നു​ള്ള​ ​ലോ​ട്ട​റി​യും​ ​കൂ​ടെ​ ​വി​ൽ​ക്കു​ന്നു.
എ​ച്ച് ​ആ​ൻ​ഡ് ​സി​യു​ടെ​ ​സ​ഹ​സ്ഥാ​പ​ന​മാ​യ​ ​സ​ൺ​ഷൈ​ൻ​ ​ബു​ക്‌​സാ​ണ് ​പു​സ്ത​കം​ ​അ​ച്ച​ടി​ച്ച​ത്.​ 35​ ​പേ​ജി​ൽ​ ​പു​സ്ത​കം​ ​ഇ​റ​ക്കാ​നാ​യി​ 13,000​ ​രൂ​പ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ചെ​ല​വി​ട്ടു.​ 30​ ​രൂ​പ​യാ​ണ് ​വി​ല.​ ​ഇ​റ​ക്കി​യ​ 500​ ​കോ​പ്പി​യി​ൽ​ ​ഒ​രു​ ​മാ​സം​ ​കൊ​ണ്ട് ​ഗോ​പാ​ല​കൃ​ഷ്ണ​ന് ​വി​ൽ​ക്കാ​നാ​യ​ത് 200​ ​കോ​പ്പി​യാ​ണ്.​ ​എ​ങ്കി​ലും​ ​നി​രാ​ശ​ന​ല്ല.​ ​സാ​മൂ​ഹി​ക​ ​ജീ​വി​യെ​ന്ന​ ​നി​ല​യി​ലു​ള്ള​ ​ക​ട​മ​ ​ഇ​ങ്ങ​നെ​യെ​ങ്കി​ലും​ ​നി​ർ​വ​ഹി​ക്കാ​നാ​യ​ല്ലോ​ ​എ​ന്ന​ ​ചാ​രി​താ​ർ​ത്ഥ്യ​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്.
സ്വ​ജീ​വി​തം​ ​അ​പ​ര​ന് ​കൂ​ടി​ ​ഗു​ണ​മു​ണ്ടാ​കാ​ൻ​ ​ഉ​പ​ക​രി​ക്കു​ന്ന​താ​ക​ണം​ ​എ​ന്ന​ ​നി​ർ​ബ​ന്ധ​മു​ള്ളതി​നാ​ൽ​ ​നാ​ട്ടി​ലെ​ ​അം​ഗ​ൻ​വാ​ടി​ക്ക് ​സ്വ​ന്തം​ ​സ്ഥ​ലം​ ​വി​ട്ടു​കൊ​ടു​ത്ത​യാ​ളാ​ണ് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ.​ ​മ​ക്ക​ൾ​ക്ക് ​അ​വ​ർ​ക്ക് ​ഇ​ഷ്ട​പ്പെ​ട്ട​ ​നി​ല​യി​ൽ​ ​മി​ക​ച്ച​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കി.​ ​ഭാ​ര്യ​ ​അ​മൃ​ത​കു​മാ​രി​ക്കും​ ​സം​ഗീ​ത​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​മൂ​ത്ത​മ​ക​ൾ​ ​ആ​ശ​യ്ക്കു​മൊ​പ്പ​മാ​ണ് ​താ​മ​സം.​ ​ര​ണ്ടാ​മ​ത്തെ​ ​മ​ക​ൾ​ ​അ​നു​പ​മ​ ​എം.​ബി.​എ​ ​ക​ഴി​ഞ്ഞ് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്നു.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ 1978​ ​മു​ത​ൽ​ 30​ ​വ​ർ​ഷ​ക്കാ​ലം​ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് ​പോ​ർ​ട്ടി​ലും​ ​ക​പ്പ​ലി​ലു​മാ​യി​ ​പാ​ച​ക​ക്കാ​ര​നാ​യി​രു​ന്നു.​ ​അ​ക്കാ​ല​ത്ത് ​സ​ജീ​വ​മാ​യി​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​രം​ഗ​ത്തും​ ​പ്ര​വ​ർ​ത്തി​ച്ചു.​ 15​ ​വ​ർ​ഷ​മാ​യി​ ​നാ​ട്ടി​ലും​ ​പൊ​തു​രം​ഗ​ത്ത് ​സ​ജീ​വ​മാ​ണ്.​ ​എ​ഴു​ത്തു​കാ​ര​നാ​യ​ ​അ​ശോ​ക​ൻ​ ​ച​രു​വി​ലാ​ണ് ​ഗോ​പാ​ല​കൃ​ഷ്ണ​ന്റെ​ ​ആ​ദ്യ​പു​സ്ത​ക​ത്തി​ന്റെ​ ​പ്ര​കാ​ശ​നം​ ​നി​ർ​വ​ഹി​ച്ച​ത്.

ശാരീരികമായും മാനസികമായും കുഞ്ഞുങ്ങൾ വളർന്ന് രൂപപ്പെടേണ്ടതുണ്ട്. ആ കുഞ്ഞു മസ്തിഷ്‌കങ്ങളുടെ ആരോഗ്യകരമായ വളർച്ചയിലൂടെയേ കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യ സമ്പൂർണമായ ഭാവി കെട്ടിപ്പടുക്കാനാകൂ. കുട്ടികളെ എങ്ങനെ രാഷ്ട്രത്തിന്റെ സമ്പത്താക്കാം എന്ന അന്വേഷണമാണ് ഈ പുസ്തകം

- ഗോപാലകൃഷ്ണൻ

Advertisement
Advertisement