ഡിഫറന്റ് ആർട്ട് സെന്റർ ഉദ്ഘാടനം

Saturday 15 October 2022 12:35 AM IST

തിരുവനന്തപുരം:ഭിന്നശേഷിക്കുട്ടികൾക്ക് ഫ്യൂഷൻ മ്യൂസിക് അവതരിപ്പിക്കുന്നതിനും ചിത്രരചന നടത്തുന്നതിനുമായി സിംഫോണിയ,ആർട്ടീരിയ വേദികൾ നാളെ രാവിലെ 10ന് ഡിഫറന്റ് ആർട്ട് സെന്ററിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സംഗീതവേദിയായ സിംഫോണിയ സംഗീത സംവിധായകൻ ഔസേപ്പച്ചനും ആർട്ടീരിയ വേദി ചിത്രകാരനും ശില്പിയുമായ എൻ.എൻ റിംസനും ഭിന്നശേഷി മേഖലയ്ക്കായി സമർപ്പിക്കും.

നടൻ ജയരാജ് വാര്യർ,സംഗീതസംവിധായകൻ അനൂപ് കോവളം എന്നിവർ പരിപാടി അവതരിപ്പിക്കും.ബോർഗ്രോസ് വാർണർ യു.കെ ലിമിറ്റഡ് ചെയർമാൻ നസീർ വെളിയിൽ,പ്രാർത്ഥന ഫൗണ്ടേഷൻ ചീഫ് വോളന്റിയർ കുര്യൻ ജോർജ്,മാജിക് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുക്കും.ഭിന്നശേഷി തൊഴിൽ ശാക്തീകരണത്തിന്റെ ഭാഗമായുള്ള യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ പദ്ധതിയിലാണ് നിഹാൽസ്,പ്രാർത്ഥന ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ വേദികൾ നിർമ്മിച്ചിരിക്കുന്നത്.കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ സെന്ററിൽത്തന്നെ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Advertisement
Advertisement