പ്രതിസന്ധിക്കിടയിലും വാഹന കയറ്റുമതിക്കുതിപ്പ്

Monday 17 October 2022 3:09 AM IST

കൊച്ചി: മൈക്രോചിപ്പ് ഉൾപ്പെടെ അസംസ്കൃതവസ്തുക്കളുടെ ക്ഷാമവും വിതരണശൃംഖലയിലെ തടസവും വിലക്കയറ്റവും... പ്രതിസന്ധികൾ ആഞ്ഞടിച്ചിട്ടും നടപ്പു സാമ്പത്തികവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ കയറ്റുമതി നേട്ടം കുറിച്ച് ഇന്ത്യൻ വാഹന നിർമ്മാണക്കമ്പനികൾ.
മുൻവർഷത്തെ സമാനപാദത്തിലെ 1.57 ലക്ഷം യൂണിറ്റുകളേക്കാൾ രണ്ട് ശതമാനം വളർച്ചയോടെ 1.60 ലക്ഷം പാസഞ്ചർ വാഹനങ്ങൾ കയറ്റുമതി ചെയ്‌താണ് നേട്ടം. 1.31 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്‌ത് മാരുതി സുസുക്കിയാണ് മുന്നിൽ നിന്നതെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം)​ വ്യക്തമാക്കി.
കഴിഞ്ഞപാദത്തിൽ പാസഞ്ചർ കാർ കയറ്റുമതി അഞ്ചു ശതമാനം ഉയർന്ന് 97,​300 യൂണിറ്റുകളാണ്. യൂട്ടിലിറ്റി വാഹന കയറ്റുമതി 16 ശതമാനം മുന്നേറി 63,​016 യൂണിറ്റുകളായി. വാൻ കയറ്റുമതി 297 യൂണിറ്റുകളിൽ നിന്ന് 274 യൂണിറ്റുകളിലേക്ക് കുറഞ്ഞു.

Advertisement
Advertisement