കലാമന്ദിരം റോഡ് നാടിന് സമർപ്പിച്ചു

Monday 17 October 2022 1:11 AM IST
പഴവങ്ങാടി എസ്.എസ് കലാമന്ദിരം റോഡ് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നാടിന് സമർപ്പിക്കുന്നു

ആലപ്പുഴ: മുല്ലയ്ക്കൽ വാർഡിൽ പഴവങ്ങാടി എസ്.എസ് കലാമന്ദിരം റോഡ് നാടിനു സമർപ്പിച്ചു. 2019-20ൽ അമൃത് വാട്ടർ സപ്ലൈ ലൈൻ റോഡ് ഫേസ് വൺ പദ്ധതിയിൽ മുല്ലയ്ക്കൽ റോഡ് ഉൾപ്പെടുത്തിയെങ്കിലും ഫണ്ട് വകയിരുത്തിയിരുന്നില്ല. 2021-22ൽ 30 ലക്ഷം ചെലവഴിച്ചു നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. വിവിധ വാർഡുകളിലെ മുൻകാല വർക്കുകൾ നഷ്ടപ്പെടാതി​രി​ക്കാൻ ഒൻപത് കോടി രൂപയോളം പുതിയ നഗരസഭ ഭരണ നേതൃത്വം അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കെ.ബാബു, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ആർ.നാഗേന്ദ്രപ്രഭു, സി.പി. തോമസ്, മോഹൻ തുടങ്ങിവർ പങ്കെടുത്തു.

Advertisement
Advertisement