ഡി റിസർവ്ഡ് കോച്ചുകൾ പുനഃസ്ഥാപിച്ചു

Monday 17 October 2022 12:58 AM IST

തൃശൂർ: പകൽ സമയത്ത് റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാവുന്ന 'ഡി റിസർവ്വ്ഡ്' കോച്ചുകൾ റെയിൽവേ പുനഃസ്ഥാപിച്ചു. തത്സമയം വാങ്ങുന്ന സ്ലീപ്പർ ക്‌ളാസ് ടിക്കറ്റോ സീസൺ ടിക്കറ്റോ ഉപയോഗിച്ച് ഈ കോച്ചുകളിൽ, അനുവദിച്ചിട്ടുള്ള മേഖലകളിൽ മാത്രം യാത്ര ചെയ്യാം. കന്യാകുമാരി - പൂനെ എക്‌സ്പ്രസിൽ കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 6 , 22640 ആലപ്പുഴ - ചെന്നൈ എക്‌സ്പ്രസിൽ ആലപ്പുഴ മുതൽ പാലക്കാട് വരെ എസ് 7, 22639 ചെന്നൈ - ആലപ്പുഴ എക്‌സ്പ്രസിൽ തൃശൂർ മുതൽ ആലപ്പുഴ വരെ എസ് 12 , 16525 കന്യാകുമാരി - ബംഗളൂരു എക്‌സ്പ്രസിൽ കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 7 , 17229 തിരുവനന്തപുരം - സെക്കന്തരാബാദ് എക്‌സ്പ്രസിൽ തിരുവനന്തപുരം മുതൽ കോയമ്പത്തൂർ വരെ എസ് 11, എസ് 12 എന്നീ വണ്ടികളിൽ സൗകര്യം ലഭ്യമാകും.

Advertisement
Advertisement