സൂര്യാഫെസ്റ്റിവൽ വേദിയിൽ ലഹരിക്കെതിരെ പ്രതിജ്ഞ

Tuesday 18 October 2022 2:09 AM IST

തിരുവനന്തപുരം: സൂര്യാഫെസ്റ്റിവൽ വേദിയിൽ ലഹരി വിരുദ്ധ പ്രഭാഷണവും പ്രതിജ്ഞയും നടത്തി ആൾക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ ഡയറക്ടർ ജോൺസൺ.ജെ.ഇടയാറൻമുള. ലഹരി വിരുദ്ധ ആശയം പ്രമേയമാക്കിയ 'ലിസൺ ടു യുവർ ചൈൽഡ് ' എന്ന ഹൃസ്വചിത്രവും പ്ര‌ദർശിപ്പിച്ചു. നിയമവും,ചികിത്സയും,ഗവേഷണവും പുനരധിവാസ പ്രവർത്തനങ്ങളും ഒരുമിച്ചു നിന്നാലെ ഈ വിപത്തിനെതിരെ പോരാടൻ കഴിയൂവെന്നും വിപ്ലവങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നവർ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് കൂടി അറിവ് നൽകണമെന്നും ജോൺസൺ ജെ.ഇടയാറൻമുള പറഞ്ഞു.

Advertisement
Advertisement