തിരുവനന്തപുരം സൗത്ത്,നോർത്ത് ജില്ലാതല വാഹന പ്രചാരണ ജാഥകൾ

Tuesday 18 October 2022 3:13 AM IST

തിരുവനന്തപുരം; പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും സർക്കാർ ജീവനക്കാരെ സ്റ്റാറ്റ്യൂട്ടറിക്കാരെന്നും പങ്കാളിത്ത പെൻഷൻകാരെന്നും തരം തിരിക്കുന്ന നയം തിരുത്തണമെന്നും ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ ആവശ്യപ്പെട്ടു.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ആഹ്വാനം ചെയ്ത കാൽലക്ഷം ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായുള്ള സൗത്ത്,നോർത്ത് ജില്ലാതല വാഹനജാഥ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജാഥാ ക്യാപ്റ്റൻ എം.എം.നജിം, വൈസ്ക്യാപ്റ്റൻ ആർ.സിന്ധു, ജാഥാ മാനേജർ എസ്.അജയകുമാർ, ജാഥാംഗങ്ങളായ ജി.സജീവ്കുമാർ, വി.ശശികല, വിനോദ്.വി.നമ്പൂതിരി എന്നിവർ ചേർന്ന് പതാക ഏറ്റുവാങ്ങി. പബ്ലിക് ഓഫീസ് മേഖലാ സെക്രട്ടറി സഹൻദാസ് , ജില്ലാ ട്രഷറർ ടി.വി.രജനി, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.മഹേഷ്, സൗത്ത് ജില്ലാ വനിതാ സെക്രട്ടറി ദീപ.ഒ.വി, പബ്ലിക് ഓഫീസ് മേഖലാ പ്രസിഡന്റ് ബിനു.എസ്, ജയറാം എന്നിവർ നേതൃത്വം നൽകി.നോർത്ത് ജില്ലയിലെ വാഹനപ്രചരണ ജാഥയുടെ ക്യാപ്റ്റൻ പി.ഹരീന്ദ്രനാഥിന് പതാക കൈമാറി .വൈസ്‌ക്യാപ്റ്റൻ യു.സിന്ധു. ജാഥാംഗങ്ങളായ വി.ബാലകൃഷ്ണൻ, വി.കെ.മധു എന്നിവർ സംസാരിച്ചു.

Advertisement
Advertisement