കേക്ക് മിക്സിംഗ് സെറിമണി

Thursday 20 October 2022 12:10 AM IST

തൃശൂർ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉത്പന്നങ്ങളുടെ ബ്രാൻഡായ ക്രോസ്സോ നടത്തിയ കേക്ക് മിക്‌സിംഗ് സെറിമണി പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഒഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ. പോൾ തോമസ്, സഹസ്ഥാപകൻ ഡോ. ജേക്കബ് സാമുവേൽ, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്ത്, വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അഭിലാഷ്, സെഡാർ റീട്ടയിൽ മാനേജിംഗ് ഡയറക്ടർ അലോക് തോമസ് പോൾ എന്നിവർ സംബന്ധിച്ചു. പതിനായിരത്തോളം കേക്കുകളാണ് ക്രോസ്സോ വിപണിയിലെത്തിക്കുന്നത്.