മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ആരംഭിച്ചു

Friday 21 October 2022 6:00 AM IST

മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും. പന്ത്രണ്ട് വർഷത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള ചിത്രമാണ്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയയും ചേർന്നാണ് രചന. ഛായാഗ്രഹണം : സാലു കെ. തോമസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, എഡിറ്റിംഗ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ് . ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം. പി. ആർ. ഒ : പ്രതീഷ് ശേഖർ.

Advertisement
Advertisement