ദാമ്പത്യ ജീവിതം രണ്ട് തവണ പരാജയപ്പെടുമ്പോൾ നമുക്ക് നമ്മളെക്കുറിച്ച് ഒരു സംശയം വരും, എലിസബത്ത് എന്നെക്കാളും നല്ല വ്യക്തി; ബാലയുടെ വീഡിയോ

Friday 21 October 2022 12:42 PM IST

നടൻ ബാലയും ഭാര്യ എലിസബത്തും വേർപിരിഞ്ഞെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. തന്റെ ദാമ്പത്യ ജീവിതം രണ്ടാമതും തകർന്നെന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടനിപ്പോൾ. മാദ്ധ്യമങ്ങളാണ് എല്ലാറ്റിനും കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


'ദാമ്പത്യ ജീവിതം ഒരു പ്രാവശ്യം പരാജയപ്പെട്ടാൽ ചിലപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കില്ല. എന്നാൽ രണ്ട് തവണ തോൽക്കുമ്പോൾ നമുക്ക് തന്നെ നമ്മളെക്കുറിച്ച് ഒരു സംശയം വരും. ഇന്ന് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. മാദ്ധ്യമങ്ങളോട് വളരെയേറെ നന്ദി പറയുന്നു. രണ്ടാമതും ഈയവസ്ഥയിൽ എത്തിച്ചതിന്. ഒരു കാര്യം പറയാം. എന്നേക്കാളും നല്ല വ്യക്തിയാണ് അവർ. ഒരു ഡോക്ടറാണ്. അവർക്കൊരു മനസമാധാനം കൊടുക്കണം. ഒരു സ്ത്രീയാണ്. ഞാൻ മാറിക്കൊള്ളാം. ഭയങ്കര വേദനാജനകമാണ്. ഇന്നലെ ഞാൻ കണ്ടിരുന്നു. എനിക്ക് നാവ് ഉണ്ട്. സംസാരിച്ചാൽ ശരിയാകില്ല. എന്നെ നിർബന്ധിക്കരുത്. വളരെ നന്ദിയുണ്ട്.' - ബാല പറഞ്ഞു.

വീഡിയോയുടെ അവസാനം എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ബാലയും എലിസബത്തും വിവാഹിതരായത്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഒരു മകളുണ്ട്.

Advertisement
Advertisement