ആരോഗ്യസൂചികകളിൽ കേരളം മുന്നേറി: ആരോഗ്യമന്ത്രി

Friday 21 October 2022 10:24 PM IST

തൃശൂർ: ആരോഗ്യസൂചികകളിൽ കേരളം വളരെ മുന്നേറിയതായും കൂടുതലായി 200 എം.ബി.ബി.എസ് സീറ്റുകൾ വർദ്ധിപ്പിക്കാനായെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കെ.ജി.എം.സി.ടി.എ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂടുതൽ മെഡിക്കൽ കോളേജുകളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ തുടങ്ങി. സർക്കാർ ആശുപത്രികളിൽ വിശ്വാസം കൂടിയെന്നും മന്ത്രി പറഞ്ഞു. കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.നിർമ്മൽ ഭാസ്‌ക്കർ അദ്ധ്യക്ഷനായി. മന്ത്രി കെ.രാജൻ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, പ്രൊ.വൈസ് ചാൻസലർ ഡോ.സി.പി.വിജയൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.ഷീല, ഡോ.സി.എസ്.അരവിന്ദ്, ഡോ.ബി.ജോൺ ജോൺസൺ, ഡോ.വി.സജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ഡോ.നിർമ്മൽ ഭാസ്‌കർ (പ്രസി), ഡോ.സി.എസ്.അരവിന്ദ് (സെക്ര), ഡോ.വി.സജിത്ത്(ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement
Advertisement