അംഗീകൃത തൊഴിൽ കാർഡ് നൽകണം

Saturday 22 October 2022 12:26 AM IST
എ.കെ.പി.എ. പയ്യന്നൂർ മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് രാജേഷ് കരേള ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: ഫോട്ടോഗ്രാഫി മേഖലയിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയുവാൻ അംഗീകൃത തൊഴിൽ കാർഡ് നൽകണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യന്നൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ചേമ്പർ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് രാജേഷ് കരേള ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളന സപ്പ്ളിമെന്റ് പ്രമോദ് ലയ പ്രകാശനം ചെയ്തു. എസ്. ഷിബുരാജ്‌, ജയറാം പയ്യന്നൂർ, പ്രതീഷ് ചുണ്ട , സിനോജ് മാക്സ്, വിതിലേഷ് അനുരാഗ്, അശോകൻ പുറച്ചേരി, കെ.വി. പ്രസീത , എം. ഷാജി, കെ.വി. ഷിജു സംസാരിച്ചു. എം.വി. സുഭാഷ് സ്വാഗതവും അനീഷ് കുമാർ നന്ദിയും പറഞ്ഞു.

പ്രവർത്തന സൗകര്യാർത്ഥം പയ്യന്നൂർ മേഖലയെ രണ്ടായി വിഭജിച്ചു. വൈകീട്ട് പ്രകടനവും ടൗൺ സ്ക്വയറിൽ പൊതുസമ്മേളനവും ഉണ്ടായി.

Advertisement
Advertisement