അമേരിക്കൻ ചിത്രങ്ങളുമായി മീര നന്ദൻ

Sunday 23 October 2022 6:00 AM IST

അമേരിക്കയിൽ അവധിക്കാലം ആഘോഷിച്ച് മീര നന്ദൻ. യാത്രയിലെ മനോഹര ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.ചിത്രങ്ങളിൽ മീര ഏറെ സുന്ദരിയായിരിക്കുവെന്ന് ആരാധകർ. യാത്ര പ്രിയയാണ് മീര. മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് മീര നന്ദൻ. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.2008ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല ആണ് മീരയുടെ ആദ്യ ചിത്രം. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം സിനിമയോട് വിട പറഞ്ഞ മീര ഇപ്പോൾ ദുബായിൽ അറിയപ്പടുന്ന റേഡിയോ ജോക്കി കൂടിയാണ് . സിനിമയിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ്. ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലൗ ജിഹാദ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്.സുരാജ് വെഞ്ഞാറമൂട്,​ സിദ്ദിഖ്,​ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Advertisement
Advertisement