ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ടെമ്പിൾ പൊലീസിന്റെ മോക് ഡ്രിൽ

Sunday 23 October 2022 2:31 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസ് സുരക്ഷയുടെ കാര്യക്ഷമത പരിശോധിക്കാനായി സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 2ന് വടക്കേനടയിൽ ആരംഭിച്ച മോക് ഡ്രിൽ വൈകിട്ട് നാലിനാണ് അവസാനിച്ചത്. ക്ഷേത്രത്തിലേക്ക് അതിക്രമിച്ചെത്തിയ സായുധസംഘം സുരക്ഷാ ഉദ്യോഗസ്ഥനെ ബന്ദിയാക്കി ക്ഷേത്രത്തിനുള്ളിൽ കടക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസിന്റെ കാര്യക്ഷമതാ പരിശോധന.

ടെമ്പിൾ പൊലീസും ക്ഷേത്രത്തിലെ കമാൻഡോ സംഘവും ചേർന്നാണ് ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘത്തെ കീഴ്പ്പെടുത്തി 'ബന്ദിയാക്കപ്പെട്ട ' സുരക്ഷാ ജീവനക്കാരനെ മോചിപ്പിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻകുമാറിന്റെ നേതൃത്വത്തിൽ അസി.കമ്മിഷണർ ബിനു, സി.ഐമാരായ ചന്ദ്രബാബു, രമേശ്, ജയപ്രകാശ് തുടങ്ങിയവർ മോക് ഡ്രില്ലിന് നേതൃത്വംനൽകി.

Advertisement
Advertisement