ജെൻഡർ ന്യൂട്രൽ യൂണിഫോം

Sunday 23 October 2022 12:08 AM IST

അമ്പലപ്പുഴ: പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ജെൻഡർ ന്യൂട്രൽ യൂണിഫോമായി. എച്ച്.സലാം എം.എൽ.എ പ്രഖ്യാപനം നടത്തി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ സമ്മേളനത്തിൽ അനുമോദിച്ചു. എസ്.എം.സി ചെയർമാൻ ദീപേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, പഞ്ചായത്തംഗങ്ങളായ വിനോദ് കുമാർ,പ്രഭാ വിജയൻ, എസ്.എം.സി ചെയർപേഴ്സൺ വി.പി.ധന്യ, മാതൃസംഘം ചെയർപേഴ്സൺ ശ്രീജ ജി.നായർ, എച്ച് .എം.ഗീതാകുമാരി,സിനി വർഗീസ്, മിനിമോൾ വർഗീസ് എന്നിവർ സംസാരിച്ചു. ചിത്രകലാ അദ്ധ്യാപകൻ ആർ.അൻസാരി,ഷിഹാൻ ജിമ്മി എന്നിവരെ അനുമോദിച്ചു. പ്രിൻസിപ്പൽ എ.സുമ സ്വാഗതം പറഞ്ഞു.

Advertisement
Advertisement