ശരീര സൗന്ദര്യം നിലനിറുത്താൻ മമ്മൂട്ടി കഴിക്കുന്ന ഭക്ഷണവും ചെയ്യുന്ന വ്യായാമവും

Tuesday 25 October 2022 5:00 PM IST

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പുകഴ്‌ത്താത്ത മാദ്ധ്യമങ്ങളില്ല. അതുകൊണ്ടുതന്നെ അക്കാര്യം ആവർത്തിക്കുന്നതിലും അർത്ഥമില്ല. എന്നാൽ സൗന്ദര്യത്തോടൊപ്പം ആരോഗ്യത്തിലും കണിശത നിലനിറുത്തുന്നയാളാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെയാണ് 71 വയസിലും ആകാരം മാറ്റമില്ലാതെ തുടരാൻ അദ്ദേഹത്തിന് സാധിക്കുന്നത്.

കൃത്യമായി ഒരോ ദിവസവും തന്റെ ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുന്നയാളാണ് മമ്മൂട്ടി. ഭക്ഷണത്തിലും ശീലത്തിലും ആ കൃത്യത അദ്ദേഹം ഉറപ്പു വരുത്തുന്നുണ്ട്.

കാർബോഹൈഡ്രേറ്റ്‌സ്, ചോളം, ഓട്‌സ് എന്നിവയാണ് മമ്മൂട്ടി കഴിക്കുക. ഒരു കാലത്ത് ഓട്‌സ് കൂടുതൽ കഴിച്ചുകൊണ്ടിരുന്നു പിന്നീട് മില്ലെറ്റ്‌സ് അഥവാ ചോളത്തിലേക്ക് മാറി. സ്ളോ റിലീസിംഗ് കാർബോയാണ് ഇപ്പോൾ ഭക്ഷണ ശീലം. ഇൻസുലിൻ അധികരിക്കാത്ത ആഹാരമാണത്. പച്ചക്കറികളും അദ്ദഹത്തിന്റെ ഭക്ഷണശീലത്തിൽ ഉൾപ്പെടുന്നവയാണ്. പ്രോട്ടീൻ സമ്പുഷ്‌‌ടമായ മുട്ട, മത്സ്യം എന്നിവയാണ് മറ്റൊരു വിഭാഗം. ചിക്കൻ ഇപ്പോൾ അധികം കഴിക്കാറില്ല.

വീട്ടിലെ ജിം

മമ്മൂട്ടിയുടെ ആവശ്യകത അനുസരിച്ചാണ് വീട്ടിലെ ജിം പോലുംസെറ്റ് ചെയ്‌തിട്ടുള്ളത്. അദ്ദേഹത്തിന് ഗുണമില്ലാത്ത ഒരു വ്യായാമവും ചെയ്യാറില്ല. അത് മമ്മൂട്ടിക്ക് നിർബന്ധമുള്ള കാര്യം കൂടിയാണ്. വലിയ ജിം ആണ് പുതിയ വീട്ടിലുള്ളത് ദുൽഖർ സൽമാന്റെ നിർദേശമനുസരിച്ചാണ് ആ ജിം നിർമ്മിച്ചിട്ടുള്ളത്.

എല്ലാവരെയും പ്രോത്സാഹിപ്പിക്കും

സഹപ്രവർത്തകരെ പലരെയും വർക്ക് ഔട്ട് ചെയ്യിക്കാൻ മമ്മൂക്ക പ്രോത്സാഹിപ്പിക്കും. എന്ത് ഭക്ഷണം കഴിക്കണം, എത്ര നേരം ഉറങ്ങണം എന്നൊക്കെ മമ്മൂക്ക യുവതാരങ്ങളെയടക്കം പലരേയും ഉപദേശിക്കാറുണ്ട്.