ഗുരുവായൂരിൽ മോഷണം: മോഷ്ടാവിനെ പിടികൂടി

Friday 28 October 2022 12:00 AM IST
ജയകുമാർ

ഗുരുവായൂർ: ക്ഷേത്രത്തിനകത്ത് മോഷണം നടത്തിയയാളെ ഭക്തർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചെറിയ കുട്ടികളുടെ പാദസരവും മറ്റു ആഭരണങ്ങളും മോഷ്ടിക്കുന്ന ഏങ്ങണ്ടിയൂർ ഏത്തായിൽ താമസിക്കുന്ന ചാവക്കാട് മണത്തല വടക്കുംതല വീട്ടിൽ ജയകുമാറിനെയാണ് (48) പിടികൂടിയത്. രാവിലെ ഏഴോടെ ക്ഷേത്ര ദർശനത്തിനെത്തിയ കണ്ണൂർ പയ്യന്നൂർ കല്ല വീട്ടിൽ ശരത്തിന്റെ (35) ഒരു വയസ്സുള്ള കുട്ടിയുടെ പാദസരം മോഷ്ടിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ക്ഷേത്രം കൊടിമരത്തിന് സമീപം വച്ചാണ് മോഷണം നടന്നത്. പ്രതിയിൽ നിന്നും മോഷ്ടിച്ച പാദസരം കണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂർ ടെമ്പിൾ പൊലീസ് സബ് ഇൻസ്‌പെക്ടർ ഐ.എസ്. ബാലചന്ദ്രൻ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement