മെഡിക്കൽ കോളേജ് റേഡിയോളജി വിഭാഗത്തിന് നാല് കോടി

Friday 28 October 2022 12:06 AM IST

തൃശൂർ: ഗവ.മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗത്തിന് നാല് കോടി രൂപ അനുവദിച്ചു. റേഡിയോളജി വിഭാഗം തയ്യാറാക്കി നൽകിയ പദ്ധതി പ്രകാരം ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെയുള്ള ഇമേജിംഗ് സൗകര്യം വികസിപ്പിക്കാനായാണ് തുക നീക്കിവച്ചത്. ഇതോടെ കാഷ്വാലിറ്റി, ട്രോമ വിഭാഗങ്ങളിൽപെടുന്ന രോഗികൾക്ക് അതിവേഗം സ്‌കാനിംഗ് റിസൽട്ട് ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും.

1.8 കോടി രൂപ വില വരുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീനും, സ്‌പെഷ്യൽ എക്‌സ് റേ എടുക്കാനായുള്ള 2.2 കോടി രൂപ വില പ്രതീക്ഷിക്കുന്ന ഡിജിറ്റൽ ഫ്‌ളൂറോസ്‌കോപ്പി മെഷീനും വാങ്ങാനാണ് പദ്ധതി തയ്യാറാക്കിയത്. ട്രോമാ കെയർ കെട്ടിടത്തിന് താഴെ പുതിയ മെഷീൻ സ്ഥാപിക്കാനായി ധാരണയായിട്ടുണ്ട്. എത്രയും വേഗം യന്ത്രം വാങ്ങാനും അവ സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.

Advertisement
Advertisement