ബോംബെ ഹൈക്കോടതി വിധി: ഭാര്യയോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയല്ല

Friday 28 October 2022 12:13 AM IST

ന്യൂഡൽഹി: ഭാര്യയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെട്ടത് ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി. വിവാഹ മോചനം നേടിയശേഷം ഗാർഹിക പീഡനത്തിന് ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കുമെതിരെ യുവതി നൽകിയ ഹർജി കോടതി തള്ളി. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം തന്നോട് ഭർത്താവ് നല്ല രീതിയിലാണ് പെരുമാറിയതെന്നും അതിനുശേഷം ഒരു വേലക്കാരിയെ പോലെ കണക്കാക്കിയെന്നും യുവതിയുടെ ഹർജിയിൽ പറയുന്നു.

ഭാര്യയോട് കുടുംബത്തിന്റെ ആവശ്യത്തിനായി വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ഒരു വേലക്കാരിയോട് പെരുമാറുന്നതുപോലെയാണെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. ജോലികൾ ചെയ്യാനാവില്ലെങ്കിൽ വിവാഹത്തിന് മുമ്പേ പറയേണ്ടതായിരുന്നു. ഭർത്താവിനെതിരെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം 498 എ വകുപ്പ് പ്രകാരം കുറ്റകരമല്ലെന്ന് ജസ്റ്റിസ് വിഭ കങ്കൻവാടി, ജസ്റ്റിസ് രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. കേസ് റദ്ദാക്കണമെന്ന ഭർത്താവിന്റെയും മാതാപിതാക്കളുടെയും ആവശ്യം കോടതി അംഗീകരിച്ചു.

Advertisement
Advertisement