'പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ്'; ചിത്രം പങ്കുവച്ച് നടി പാർവതി തിരുവോത്ത്
Friday 28 October 2022 4:39 PM IST
സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് പാർവതി തിരുവോത്ത്, നിത്യ മേനൻ, സയനോര എന്നിവരുടെ പോസ്റ്റുകൾ. പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവായ ഫോട്ടോയാണ് മൂവരും പങ്കുവച്ചിരിക്കുന്നത്. 'ആൻഡ് ദി വണ്ടർ ബിഗിൻസ്' എന്നാണ് പോസ്റ്ററുകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
താരങ്ങൾ ഗർഭിണികളാണെന്ന കമന്റുകളാണ് പലരും പങ്കുവച്ചിരിക്കുന്നത്. എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ളതാണ് ഈ പോസ്റ്ററുകൾ. പദ്മ പ്രിയ, അർച്ചന പദ്മിനി, നാദിയ മൊയ്ദു തുടങ്ങിയ താരങ്ങളുംചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് സൂചന. ഗായിക സയനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. 'വണ്ടർ വുമൺ' എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനയുണ്ട്. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.