ഹോട്ട് ,സ്റ്റൈലിഷ് ലുക്കിൽ സാധിക

Saturday 29 October 2022 6:00 AM IST

ഹോട്ട് , സ്റ്റൈലിഷ് ലുക്കിൽ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് സാധിക വേണുഗോപാൽ.തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നു താരമാണ് സാധിക. പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉയരാറുണ്ട്. കുറിക്കൊള്ളുന്ന മറുപടി നൽകി സാധിക അവരുടെ വായ അടപ്പിക്കാറുണ്ട്. സമൂഹ മാദ്ധ്യമത്തിൽ ഏറെ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു. സീരിയലുകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് വന്ന താരാമാണ് സാധിക . കലികാലം ആണ് ആദ്യ ചിത്രം. എം.എൽ.എ മണി പത്താം ക്ളാസും ഗുസ്തിയുമാണ് നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം. ആറാട്ട്, പാപ്പൻ,മോൺസ്റ്റർ എന്നിവയാണ് പുതിയ ചിത്രങ്ങൾ.ഇന്നലെ റിലീസ് ചെയ്തഇന്ദ്രൻസ് പ്രധാന വേഷത്തിൽ എത്തിയ അഞ്ചിൽ ഒരാൾ തസ്കരൻഎന്ന ചിത്രത്തിൽ സാധിക പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Advertisement
Advertisement