മാരിടൈം ഹെറിറ്റേജ് പ്രോജക്ട് പ്രാഥമിക യോഗം

Saturday 29 October 2022 1:10 AM IST
t

ആലപ്പുഴ: ക്രൂയിസ് കപ്പലുകൾ, ചരക്ക് കപ്പലുകൾ, ആഡംബര യാച്ചുകൾ തുടങ്ങിയവ ആലപ്പുഴ തീരത്ത് അടുപ്പിക്കാനുള്ള ബീച്ച് കം മറീനയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക യോഗം ചേർന്നു. എ.എം.ആരിഫ് എം.പി, കളക്ടർ വി.ആർ.കൃഷ്ണ തേജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. മാരിടൈം ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായ പദ്ധതിയുടെ നിർമ്മാണ ചുമതല കേരള മാരിടൈം ബോർഡിനാണ്. പദ്ധതിയുടെ ആദ്യ ഘട്ട നിർമാണം സംബന്ധിച്ച് നവംബറിൽ റിപ്പോർട്ട് സമർപ്പിക്കാൻ യോഗം നിർദേശിച്ചു. 2023ഓടെ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കളക്ടറേറ്റ് ചേംബറിൽ നടന്ന യോഗത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, ബോർഡ് അംഗങ്ങൾ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

Advertisement
Advertisement