അഞ്ജലി മേനോൻ ചിത്രം വണ്ടർ വുമൺ പാർവതിയും നിത്യയും സയനോരയും

Sunday 30 October 2022 6:00 AM IST

ബാക്ക് സ്റ്റേജ് എന്ന ചിത്രത്തിൽ റിമയും പദ്മപ്രിയയും

അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന വണ്ടർ വുമൺ എന്ന ചിത്രത്തിൽ പാർവതി തിരുവോത്തും നിത്യ മേനോനും സയനോരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പദ്മപ്രിയയും നദിയ മൊയ്തുവും അർച്ചന പദ്മിനിയും പ്രധാന വേഷത്തിൽ തന്നെയുണ്ട്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം ആറ് ഗർഭിണികളുടെ കഥയാണ് പറയുന്നത്. പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോൾ ഉണ്ടായ മാറ്റങ്ങളും അവരുടെ കാഴ്ചപ്പാടുമാണ് ചിത്രത്തിന്റെ പ്രമേയം. സിങ്ക് സൗണ്ടിൽ ചിത്രീകരിച്ച ചിത്രത്തിൽ മലയാളം ,​ഇംഗ്ളീഷ്, മറാത്തി ,തമിഴ് ഭാഷകളിൽ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്.എന്നാൽ പുരുഷ താരങ്ങൾ ആരുമില്ല. പിന്നണി ഗായികയായ സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്.

കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി 12 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. സോണി ലിവിന് വേണ്ടി ഒരുങ്ങുന്ന ചിത്രം അഞ്ജലി മേനോന്റെ ഉടമസ്ഥതയിലെ ലിറ്റിൽ ഫിലിംസും ബോംബെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയും ചേർന്നാണ് നിർമാണം.ഉടൻ സ്ട്രീം ചെയ്യാനാണ് തീരുമാനം. ഏദൻ, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ ചിത്രങ്ങൾക്ക് ദൃശ്യാവിഷ്കാരം നിർവഹിച്ച മനീഷ് മാധവൻ ആണ്ഛായാഗ്രഹണം.അതേസമയം

അ‍ഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന 'ബാക്ക് സ്റ്റേജ്' എന്ന ചിത്രത്തിന്റ ചിത്രീകരണവും പൂർത്തിയായി. പദ്മപ്രിയയും റിമ കല്ലിംഗലും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നാടക പശ്ചാത്തലത്തിൽ രണ്ടു സ്ത്രീകളുടെ കഥയാണ് പറയുന്നത്. ബാക്ക് സ്റ്റേജ് ആറ് ദിവസം കൊണ്ടാണ് പൂർത്തിയായത്.അതേസമയം

ഗൃഹാതുരത്വം നിറഞ്ഞ മഞ്ചാടിക്കുരു ആണ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. ദുൽഖറും നിവിൻ പോളിയും നസ്റിയയും പാർവതി യും അഭിനയിച്ച ബാംഗ്ളൂർ ഡെയ്സ് വമ്പൻ ഹിറ്റായിരുന്നു. പൃഥ്വിരാജും പാർവതിയും നസ്റിയയും പ്രധാന വേഷത്തിൽ എത്തിയ കൂടെ ആണ് അഞ്ജലി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Advertisement
Advertisement