ഫോട്ടോഗ്രാഫേഴ്‌സ് അസോ. സമ്മേളനം

Saturday 29 October 2022 10:27 PM IST

കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല സമ്മേളനം കുന്നുമ്മൽ ജെ.സി.ഐ ഹാളിൽ നടന്നു. പൊതുസമ്മേളനം ഹോസ്ദുർഗ് എസ്.ഐ കെ.പി സതീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രജിത്ത് അദ്ധ്യക്ഷത ഹിച്ചു. സിബി വെള്ളരിക്കുണ്ട്, ബാലകൃഷ്ണൻ പാലക്കി, അശോകൻ ക്ലാസിക്, മോഹനൻ മിനോൽട്ട, ദീപേഷ് പുതിയപുരയിൽ എന്നിവരെ അനമോദിച്ചു. ജില്ലാ പ്രസിഡണ്ട് എൻ.എ.ഭരതൻ, ഗോവിന്ദൻ ചങ്കരങ്ങാട്, ഹരീഷ് പാലക്കുന്ന്, പ്രജിത കലാധരൻ, സിനു മാത്യു, സതീശൻ മാവുങ്കാൽ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എൻ.എ.ഭരതൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ സമേര, എ.വാസു, വിജയൻ ശൃംഗാർ, വേണു എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി രമേശൻ മാവുങ്കാൽ ( പ്രസിഡന്റ് ), അനിൽ കുറ്റിക്കോൽ (സെക്രട്ടറി)
സിനു മാത്യു ബന്തടുക്ക (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


Advertisement
Advertisement