സിമന്റ്, ക്വാറി ഉത്പന്നങ്ങളുടെ വിലവർദ്ധനവ് അടിത്തറയിളകി നിർമ്മാണ മേഖല

Monday 31 October 2022 12:17 AM IST

കോട്ടയം . സിമന്റ്, ക്വാറി ഉത്പന്നങ്ങളുടെ വിലവർദ്ധനവ് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. സിമ​ന്റ് വില 50 കിലോ ബാ​ഗിന് 450 രൂപയാണ്. രണ്ട് മാസം മുൻപ് 380 രൂപയായിരുന്നു. ചെറുകിട നിർമ്മാണ മേഖലയും, കരാറിൽ ഏർപ്പെട്ട് നിർമ്മാണങ്ങൾ നടത്തുന്ന കോൺട്രാക്ടർമാരുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതും ഇന്ധനവില വർദ്ധനവുമാണ് സിമന്റ് വിലയിലെ കുതിച്ചുകയറ്റത്തിന് കാരണം.

സിമ​ന്റ് വില ഉയർന്നതോടെ സംസ്ഥാനത്തെ ആറായിരത്തോളം വരുന്ന ചെറുകിട ഇഷ്ടിക നിർമ്മാതാക്കളിൽ പത്തു ശതമാനം പേരും കഴിഞ്ഞ ഒരു മാസത്തിനിടെ നിർമ്മാണ യൂണിറ്റുകൾ പൂട്ടി. പ്രമുഖ കമ്പനികളായ രാംകോ, ഡാൽമിയ, അൾട്രാ ടെക് എന്നീ കമ്പനികളെല്ലാം വില കൂട്ടി. സിമന്റിന് പുറമേ ക്വാറി ഉത്പന്നങ്ങൾക്കും വില വർദ്ധിക്കുകയാണ്.

സിമന്റ് ഇഷ്ടിക. 52.

എംസാൻഡ് ഒരടി. 75.

മെറ്റിൽ ഒരടി. 35.

ചുടുകട്ട ഒന്നിന്.12.

കമ്പി കിലോ. 78.

ഭവന നിർമ്മാണം കടുപ്പമാകും.

കൊവിഡിന് മുമ്പ് കമ്പിയുടെ വില 55 രൂപ വരെയേ ഉണ്ടായിരുന്നുള്ളൂ. നല്ലൊരുശതമാനം ക്വാറികൾ പ്രവർത്തിക്കാത്തതും നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. സിമന്റിനും, ക്വാറി ഉത്പന്നങ്ങൾക്കും വില വർദ്ധിച്ചതോടെ പാർപ്പിട നിർമ്മാണം കൂടുതൽ ചെലവേറിയതാകും.

കോൺട്രാക്ടർ മനോജ് തോമസ് പറയുന്നു.

വില വർദ്ധിക്കുന്നതോടെ വീടുകളും മറ്റും കരാർ വ്യവസ്ഥയിൽ എടുത്ത് പണിയുന്ന കോൺട്രാക്ടർമാർക്ക് വലിയ നഷ്ടം ഉണ്ടാകുന്നു. ക്വാറി ഉത്പന്നങ്ങളുടെ വില ഏകീകരിക്കാൻ നടപടിയുണ്ടാവണം.

Advertisement
Advertisement