ആധാർ , വോട്ടർ പട്ടിക ബന്ധിപ്പിച്ചത് 50.18 %.

Monday 31 October 2022 12:39 AM IST

കോട്ടയം . ജില്ലയിലെ വോട്ടർമാരിൽ പകുതിപ്പേർ വോട്ടർ പട്ടികയും ആധാറുമായി ബന്ധിപ്പിച്ചതായി കളക്ടർ പി കെ ജയശ്രീ പറഞ്ഞു. 15.99 ലക്ഷം വോട്ടർമാരിൽ 8.02 ലക്ഷം പേരാണ് വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ചത്. ചങ്ങനാശേരി, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് ഏറ്റവുമധികം പേർ ബന്ധിപ്പിച്ചത്. പാലാ 99,364, കടുത്തുരുത്തി 1,01,952, വൈക്കം 99,942, ഏറ്റുമാനൂർ 83,794, കോട്ടയം 70,743, പുതുപ്പള്ളി 77,553, ചങ്ങനാശേരി 1,04,706, കാഞ്ഞിരപ്പള്ളി 78,061, പൂഞ്ഞാർ 86,374 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in , www.ceo.kerala.gov.in എന്ന ഇലക്ഷൻ കമ്മിഷൻ വെബ്‌സൈറ്റ് മുഖേനയും വ്യക്തികൾക്ക് അപേക്ഷ നൽകാം. കളക്ടറേറ്റ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌കുമുണ്ട്‌.

Advertisement
Advertisement