വാഗ്ഭടാനന്ദ ദർശനത്തിന് പ്രസക്തി വർദ്ധിക്കുന്നു: കെ.പി മോഹനൻ

Monday 31 October 2022 12:08 AM IST
വാഗ്ഭടാനന്ദ ദിനാചരണം കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

പാനൂർ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ലഹരി വസ്തുക്കളും വ്യാപകമാകുന്ന കാലഘട്ടത്തിൽ വാഗ്ഭടാനന്ദ ദർശനത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണെന്ന് കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു. മുതിയങ്ങ ശങ്കരവിലാസം സ്ക്കൂളിൽ വാഗ്ഭടാനന്ദ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങിൽ ജീവൻ കുണ്ടഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു.

വാഗ്ഭടാനന്ദ ദർശനം എന്ന വിഷയത്തെ അധികരിച്ച് ഡോ. വിജയൻ ചാലോട് പ്രഭാഷണം നടത്തി. ദേശീയപ്രസ്ഥാനത്തിന്റെയും ശ്രീനാരായണ ഗുരുദേവരുടെ ജാതിക്കെതിരായ പോരാട്ടത്തിന്റെയും ക്ഷേത്രപ്രവേശന സമരങ്ങളുടെയും പശ്ചാത്തലത്തിൽ വളർന്ന വാഗ്ഭടാനന്ദൻ "കാലിൽ നടന്ന കൊടുങ്കാറ്റായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വാഗ്ഭടാനന്ദ ഗുരുദേവരുടെ ഛായാചിത്രം വായനശാലയിൽ ടി.കെ. ഭാസ്കരൻ അനാച്ഛാദനം ചെയ്തു. ദീർഘകാലം സ്കൗട്ട് അദ്ധ്യാപകനായി സേവനം ചെയ്ത് സംസ്ഥാന തലത്തിൽ പുരസ്കാരം ലഭിച്ച മുതിയങ്ങ ശങ്കരവിലാസം യു.പി സ്ക്കൂൾ അദ്ധ്യാപകൻ കെ.കെ. പ്രശാന്ത് കുമാറിനെ ചടങ്ങിൽ ആദരിച്ചു. കെ. രാജൻ, പി.വി. പ്രഭാകരൻ, വി.കെ. സുമേഷ്,​ പി.എം സുഗതൻ, പി. ഉദയകുമാർ സംസാരിച്ചു.

Advertisement
Advertisement