എസ്.പി.സി ബാച്ച് പാസിംഗ് ഔട്ട് പരേഡ്

Monday 31 October 2022 12:17 AM IST

മാതമംഗലം: സി.പി.എൻ.എൻ.എസ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആദ്യ എസ്.പി.സി ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡിൽ ടി.ഐ മധുസൂദനൻ എം.എൽ.എ അഭിവാദ്യം സ്വീകരിച്ചു. ജില്ലാ നോഡൽ ഓഫീസർ വി. രമേശൻ മുഖ്യാഥിതി ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി. തമ്പാൻ, തളിപ്പറമ്പ് ഡി.ഇ.ഒ എ.എം രാജമ്മ, എസ്.പി.സി അഡിഷണൽ നോഡൽ ഓഫീസർ രാജേഷ്, സ്‌കൂൾ പ്രിൻസിപ്പൽ വി.വി ഭാർഗവൻ, ഹെഡ്മിസ്‌ട്രസ് ലിന്റമ്മ ജോൺ, സരിത, പി.വി വിജയൻ, പി. മുസ്തഫ എന്നിവർ സംബന്ധിച്ചു.
പരേഡ് കമാൻഡർ ദേവിക, അണ്ടർ കമാൻഡർ അൻകിത് കൃഷ്ണ, പ്ലാറ്റൂൺ കമാൻഡർമാരായ ലക്ഷ്മി, വാസുദേവ് ദിനകർ എന്നിവർ പരേഡ് നയിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കേഡറ്റുകളെ ചടങ്ങിൽ അനുമോദിച്ചു.

Advertisement
Advertisement