രാജ് ബി. ഷെട്ടി മലയാളത്തിലേക്ക് രുധിരം നായിക അപർണ ബാലമുരളി

Wednesday 02 November 2022 6:00 AM IST

പ്രമേയത്തിലും പെർഫോമൻസിലും മേക്കിങിലും വ്യത്യസ്ത പുലർത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയിൽ തരംഗം തീർത്ത രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലൂടെയാണ് മലയാള പ്രവേശം.അപർണ ബാലമുരളി ആണ് നായിക.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവർന്ന താരമായ രാജ് ബി. ഷെട്ടിയുടെ ആദ്യ മലയാള ചിത്രം ,കന്നഡ, തമിഴ്,തെലുങ്ക് ഭാഷകളിൽ എത്തുന്നുണ്ട്.സംവിധായകൻ ജിഷോ ലോൺ ആന്റണി, ജോസഫ് കിരൺ ജോർജ് എന്നിവർ ചേർന്നാണ് തിരക്കഥ.സജാദ് കാക്കു ഛായാഗ്രഹണം നിർവഹിക്കുന്നു.റോഷാക്കിലൂടെ പുതുമയാർ ന്ന സംഗീതാനുഭവം നൽകിയ മിഥുൻ മുകുന്ദൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലൻ ആണ് നിർമാണം.പി .ആർ. ഒ എ .എസ് ദിനേശ്. .

Advertisement
Advertisement