സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പൻ ഇനി ഓർമ

Thursday 03 November 2022 6:00 AM IST

ഭക്ഷണത്തെ അഗാധമായി സ് നേഹിക്കുന്ന തട്ടിൽ കുട്ടി ദോശയെച്ചൊല്ലി മായയുമായി വഴക്കു കൂടുന്ന കാളിദാസൻ കാട്ടിൽ നിന്നു തട്ടിക്കൊണ്ടുവന്ന മൂപ്പനെ പ്രേക്ഷകർ മറന്നിട്ടില്ല. ഈ മൂപ്പൻ നല്ല ഒന്നാന്തരം ഭക്ഷണം ഒരുക്കും. ഒരു ദിവസം മൂപ്പനെ കൂട്ടിക്കൊണ്ടുപോവാൻ മക്കൾ എത്തി. കാളിദാസിനും മനുവും എല്ലാത്തിനും മൂകസാക്ഷിയായി നിൽക്കുമ്പോൾ കുക്കു ബാബു മാത്രം മൂപ്പനെ കൈവീശി യാത്രയാക്കുന്നു. അപ്പോൾ വാഹനത്തിലിരുന്നു നിശബ്ദമായി നോക്കുന്ന മൂപ്പൻ ആഷിഖ് അബു സംവിധാനം ചെയ്ത സോൾട്ട് ആൻഡ് പെപ്പർ സിനിമയിൽ ചെറു കഥാപാത്രമായിരുന്നെങ്കിലും വലിയ കാഴ്ചയായിരുന്നു. ലാലിന്റെയും ശ്വേത മേനോന്റെയും ആസിഫ് അലിയുടെയും ബാബു രാജിന്റെയും മികച്ച പ്രകടനം കൊണ്ട് മെഗാ ഹിറ്റായി തീർന്ന സോൾട്ട് ആന്റ് പെപ്പറിൽ മൂപ്പനെ അവതരിപ്പിച്ച വയനാട് വരയാൽ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ കേളു മൂപ്പൻ യാത്രയായി. ആദ്യ സിനിമയിലൂടെ തന്നെ മൂപ്പൻ എന്ന കഥാപാത്രമായി ശ്രദ്ധേയമായി.സോൾട്ട് ആന്റ് പെപ്പറിന്റെ തുടർച്ചായി ബാബുരാജ് ബ്ലാക്ക് കോഫി എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ മൂപ്പൻ വീണ്ടും വന്നു. പഴശ്ശിരാജ, ഉണ്ട എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Advertisement
Advertisement