പാൻഡോറയുടെ വിസ്‌മയക്കാഴ്ചകളുമായി അവതാർ 2, ട്രെയിലർ പുറത്തിറങ്ങി

Wednesday 02 November 2022 7:28 PM IST

സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം അവതാർ 2വിന്റെ ട്രെയിലർ എത്തി. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത എക്കാലത്തെയും ബ്രഹ്മാണ്ഡ ചിത്രം അവതാറിന്റെ രണ്ടാംഭാഗമാണ് അവർ 2, ദ വേ ഓഫ് വാട്ടർ. ഈ വർഷം ഡിസംബർ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാം വർതിംഗ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാംഗ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടില്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ .

അവതാറിന്റെ ആദ്യഭാഗം കാടിന്റെ പശ്ചാത്തലത്തിലാണെങ്കിൽ ഇക്കുറി സമുദ്രത്തിന്റെ വിസ്മയങ്ങളാണ് ചിത്രത്തിൽ ഒളിപ്പിച്ചിരിക്കുന്നത്. സമുദ്രവും പരിസരവും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. ഈ ചിത്രത്തിന്റെ തുടർച്ചായായി മൂന്ന് ഭാഗങ്ങളും വരും വർഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ട്.