അദ്ധ്യാപകനെതിരെ പോക്‌സോ; ആരോപണം അടിസ്ഥാന രഹിതമെന്ന് സി.പി.എം

Wednesday 02 November 2022 10:15 PM IST

പേരാവൂർ: കോൺഗ്രസ് അദ്ധ്യാപക സംഘടനയുടെ നേതാവായ എ.കെ.ഹസ്സനെതിരെ
പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ മൊഴിയിൽ പോക്‌സോ ഉൾപ്പെടെയുള്ള കുറ്റം ചുമത്താൻ ഇടപെടൽ നടത്തിയെന്ന കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം നേതാക്കൾ പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അദ്ധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതും കേസ് രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നതും കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ധ്യാപകന്റെ വീട് ആക്രമിച്ചുവെന്നത് കരുതിക്കൂട്ടിയുണ്ടാക്കിയ കെട്ടുകഥയാണെന്നും സി.പി.എം കുറ്റപ്പെടുത്തി.

സ്‌കൂൾ വിദ്യാർത്ഥിനികളുടെ മനോവീര്യം തകർക്കുകയും സ്‌കൂളിന്റെ യശസ് കളയുന്ന രീതിയിലുള്ള പ്രവൃത്തിയിൽ നിന്നും പ്രാദേശിക കോൺഗ്രസ് നേതാക്കളെ തിരുത്താൻ സംസ്ഥാന നേതൃത്വം തയ്യാറാവണമെന്നും സി.പി.എം നേതാക്കളായ എ.ഷിബു, പി.കെ.സുരേഷ് ബാബു, വി.വി.വിനോദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement