റവന്യൂജില്ലാ ശാസ്ത്രോത്സവത്തിന് കുന്നംകുളത്ത് ഇന്ന് തിരിതെളിയും

Thursday 03 November 2022 1:04 AM IST

തൃശൂർ: കുന്നംകുളത്ത് നടക്കുന്ന ദ്വിദിന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് ഇന്ന് തിരിതെളിയും. കുന്നംകുളം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചൊവ്വന്നൂർ സെന്റ് മേരീസ് ഹൈസ്‌കൂൾ, അക്കിക്കാവ് ടി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് ശാസ്‌ത്രോത്സവം നടക്കുക.

മേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ആദ്യമായി ഇത്തവണ സൗജന്യ ഉച്ചഭക്ഷണവും വ്യക്തിഗത ട്രോഫിയും നൽകും. തൃശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കുട്ടികൾ നിർമ്മിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ടൗൺഹാളിൽ നടക്കും. രാവിലെ 9ന് മേളയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മദനമോഹനൻ പതാക ഉയർത്തും. ജില്ലാ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്‌സ്‌പോയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് നഗരസഭ ടൗൺഹാളിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. എ.സി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ മുരളി പെരുനെല്ലി, ഇ.ടി ടൈസൻ മാസ്റ്റർ, പി.ബാലചന്ദ്രൻ, കെ.കെ രാമചന്ദ്രൻ, നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

തിരി തെളിയുന്നൂ ശാസ്ത്രോത്സവം

അഞ്ച് വേദികൾ

139 ഇനങ്ങൾ

3800 വിദ്യാർത്ഥികൾ

  • സമാപനസമ്മേളനം 4ന് വൈകിട്ട് 4ന്
  • ഉദ്ഘാടനം: റവന്യൂമന്ത്രി കെ.രാജൻ
  • ഗണിത ശാസ്ത്ര മേള : പെരുമ്പിലാവ് ടി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ
  • ഐ.ടി, പ്രവൃത്തി പരിചയമേള : കുന്നംകുളം ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ
  • സാമൂഹിക ശാസ്ത്രമേള : ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ
  • ശാസ്ത്രമേള : ചൊവ്വന്നൂർ സെന്റ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ
Advertisement
Advertisement