മോചനജ്വാലയുമായി കേരളാ കോൺഗ്രസ് (എം).

Saturday 05 November 2022 12:00 AM IST

കോട്ടയം: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളാ കോൺഗ്രസ് എം ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിക്കുന്നു. മയക്കുമരുന്നിനെതിരെ മോചനജ്വാലയുമായി ശിശുദിനമായ 14 ന് ജില്ലയിലെ മുഴുവൻ വാർഡ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ 5 കേന്ദ്രങ്ങളിൽ പ്രവർത്തകർ അണിനിരക്കും. ഓരോ കേന്ദ്രത്തിലെയും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദർശിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചാരണം നടത്തുകയും മോചനജ്വാല തെളിക്കുകയും ചെയ്യും. മോചനജ്വാലക്ക് മുന്നോടിയായി 11,12,13 തീയതികളിൽ പ്രവർത്തകർ ഭവനസന്ദർശനം നടത്തുമെന്നും ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, ഉന്നതാധികാര സമിതിയംഗം വിജി എം.തോമസ്, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement