ഐശ്വര്യ രജനികാന്ത് ചിത്രം ലാൽ സലാം

Sunday 06 November 2022 6:00 AM IST

അതിഥി വേഷത്തിൽ രജനികാന്ത്

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ നായകൻമാർ. രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു എന്നതാണ് ലാൽ സലാമിന്റെ പ്രത്യേകത. ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജ രജനികാന്തിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.എ.ആർ. റഹ്മാൻ ആണ് സംഗീതം.2012ൽ ധനുഷും ശ്രുതി ഹാസനും പ്രധാന വേഷത്തിൽ എത്തിയ ത്രി ആണ് ഐശ്വര്യയുടെ ആദ്യ സംവിധാന ചിത്രം.2015 ൽ വെയ് രാജാ വെയ് എന്ന ചിത്രവും സിനിമ വീരൻ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത കൊച്ചടിയാൻ, ഐശ്വര്യ നിർമിച്ച കാല എന്നീ ചിത്രങ്ങളിലും രജനികാന്ത് മക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.അതേസമയം ലാൽ സലാമിന് മുൻപു തന്നെ ഐശ്വര്യ തന്റെ ആദ്യ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചു. ഓ സാതി ചൽ എന്നാണ് പേര്.

Advertisement
Advertisement