വാട്ടർ പ്യൂരിഫയർ വിതരണം

Sunday 06 November 2022 1:30 AM IST
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിൽ സ്ഥാപിച്ച വാട്ടർപ്യൂരിഫയർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ സ്‌കൂൾ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. 23 സ്‌കൂളുകളിലേക്ക് 100 വാട്ടർ പ്യൂരിഫയറുകളാണ് ഒന്നിന് 15,975 രൂപ പ്രകാരം 15,97,500 രൂപ വിനിയോഗിച്ച് വാങ്ങിയത്.പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ നടത്തി.പി.ടി.എ പ്രസിഡന്റ് ഷനൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.എസ്.ലത,ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ.ശരവണൻ,പ്രധാനാദ്ധ്യാപിക ജോളി തോമസ്,സി.ആർ.അനിൽകുമാർ,ശാരിമോൾ,ശ്രീദേവി, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.

Advertisement
Advertisement