ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോ.സുവർണജൂബിലി

Sunday 06 November 2022 2:56 AM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന്റെ സുവർണജൂബിലി ആഘോഷങ്ങൾ 8ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് വഴുതക്കാട് ശ്രീമൂലം ക്ളബിൽ നടക്കുന്ന ചടങ്ങിൽ എളമരം കരീം എം.പി അദ്ധ്യക്ഷത വഹിക്കും.ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് മുഖ്യാതിഥിയാകും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 5.30ന് കമ്പനിവത്കരണവും പൊതുമേഖലാ സ്വകാര്യവത്കരണവും - തൊഴിലിടങ്ങളും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധി എന്ന വിഷയത്തിൽ സെമിനാർ നടക്കും.സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ.കെ.പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തും.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസി‌ഡന്റ് ആർ.ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ.എംപ്ളോയീസ് വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറിവി.ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും.

Advertisement
Advertisement