നെയ്യാറ്റിൻകരയിൽ പരാതി അദാലത്ത് നാളെ

Wednesday 09 November 2022 6:20 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് പരിധിയിൽ വിവിധ സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിന് കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ നടത്തുന്ന 'കളക്ടറോടൊപ്പം പരാതി പരിഹാര അദാലത്ത്' നാളെ നടക്കും.നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ നടത്തുന്ന അദാലത്തിൽ റീ സർവേ,പോക്കുവരവ് എന്നിവ സംബന്ധിച്ച പരാതികൾ ഒഴികെ മറ്റെല്ലാ പരാതികളും പരിശോധിച്ച് തീരുമാനമെടുക്കും.രാവിലെ 10.30 മുതൽ ഒരു മണി വരെയാണ് അദാലത്ത്. അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisement
Advertisement