എം.ഡി.എസ് പ്രവേശനം: പുതിയ ലിസ്റ്റ്

Wednesday 09 November 2022 5:00 AM IST

തിരുവനന്തപുരം: ബിരുദാനന്തര ബിരുദ ഡെന്റൽ പ്രവേശനത്തിന് നീറ്റ് പി.ജി യോഗ്യതയിൽ ഇളവുവരു

ത്തിയതു പ്രകാരം പുതുതായി യോഗ്യത നേടിയവരെ ഉൾപ്പെടുത്തി പുതുക്കിയ റാങ്ക് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പുതുക്കിയ കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ ഇന്ന് ഉച്ചയ്ക്ക് 12നകം ceekinfo.cee@kerala.gov.in ഇ-മെയിലിൽ അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471 2525300

Advertisement
Advertisement