2,500 ഡ്രോൺ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ തമിഴ്‌നാട്

Wednesday 09 November 2022 1:02 AM IST

ചെന്നൈ: പ്രതിവർഷം 2,500 ഡ്രോൺ പൈലറ്റുമാർക്ക് പരിശീലനം നൽകാൻ തമിഴ്‌നാട്. ഇതുസംബന്ധിച്ച് ദി ഡ്രോൺ വേൾഡ് സൊല്യൂഷൻസും ഇന്ദിരാഗാന്ധി രാഷ്ട്രീയ യുറാൻ അക്കാഡിമിയുമായി തമിഴ്‌നാട് സർക്കാർ ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിദ്ധ്യത്തിൽ തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഇഗ്‌റുവ, ഡി ഡ്രോൺ വേൾഡ് സൊല്യൂഷൻസ് എന്നിവയുടെ മുതിർന്ന എക്‌സിക്യുട്ടീവുകളാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. കരാർ ഒപ്പിട്ടതിനെ തുടർന്ന് മധുരയിലെയും കോയമ്പത്തൂരിലെയും ഡ്രോൺ പൈലറ്റ് പരിശീലനം കേന്ദ്രങ്ങൾ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement