ഡിവൈ എസ് പി ഓഫീസ് ശിലാസ്ഥാപനം 12 ന്.

Thursday 10 November 2022 12:19 AM IST

ചങ്ങനാശേരി .നഗരത്തിൽ പുതിതായി നിർമ്മിക്കുന്ന ഡിവൈ എസ് പി ഓഫീസിന്റെ ശിലാസ്ഥാപനം 12 ന് ഉച്ചകഴിഞ്ഞ് 3 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തും. ജോബ് മൈക്കിൾ എം എൽ എ മുഖ്യാതിഥിയാകും. ഡി ജി പി അനിൽകാന്ത്, എ ഡി ജി പി എം ആർ അജിത്കുമാർ, ഐ ജി പി പ്രകാശ്, ഡി ഐ ജി നീരജ്കുമാർ ഗുപ്ത, ജില്ലാ കളക്ടർ പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്, നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement