കാടും മലയും കടന്ന് സ്വർണത്തിലേക്ക്.

Thursday 10 November 2022 12:37 AM IST

പാലാ . ജീവിതത്തിൽ കാടും മലയും കയറി നടന്നതിന്റെ പരിചയസമ്പന്നതയിൽ ജില്ലാ കായികമേളയിൽ ക്രോസ് കൺട്രി 6 കിലോമീറ്ററിൽ പങ്കെടുക്കാൻ എത്തിയ അരുൺ രാധാകൃഷ്ണൻ മടങ്ങിയത് സ്വർണത്തിളക്കവുമായി. ഇടുക്കി കണ്ണംപടി മേമാരി ആദിവാസി കോളനിയിൽ നിന്നാണ് അരുൺ കോരുത്തോട് സി കെ എം എച്ച് എസ് എസിൽ എത്തിയത്. ഇപ്പോൾ പ്ലസ് ടു വിദ്യാർത്ഥി. 6 കിലോമീറ്റർ ക്രോസ് കൺട്രി 17.22 മിനിറ്റിൽ പൂർത്തിയാക്കി. ഉൾവനത്തിലൂടെ 12 കിലോമീറ്റർ നടന്നായിരുന്നു കണ്ണംപടി ട്രൈബൽ ഹൈസ്കൂളിൽ പഠനത്തിനായി എത്തിയിരുന്നത്. കർഷകനും ഊരുമൂപ്പനുമായ രാധാകൃഷ്ണൻ - അംബിക ദമ്പതികളുടെ മകനാണ്. സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ വെള്ളിയും 1500 മീറ്ററിൽ വെങ്കലവും നേടിയിരുന്നു.

Advertisement
Advertisement