സംസ്ഥാന ബധിര കായികമേള 11ന് തുടങ്ങും

Wednesday 09 November 2022 8:53 PM IST

കാഞ്ഞങ്ങാട്: മൂന്നു ദിവസം നീണ്ടുനിൽക്കുന്ന 26 ാമത് സംസ്ഥാന കായികമേള 11 മുതൽ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 1100 കായികതാരങ്ങളും ഒഫീഷ്യൽസും അടക്കം 1500 പേർ പങ്കെടുക്കും. 60 ഇനങ്ങളിലാണ് മത്സരം. 11ന് വൈകീട്ട് 3.30ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 13ന് സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ പി.വി.ശാന്ത ഉദ്ഘാടനം ചെയ്യും. നീലേശ്വരം സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.ശ്രീഹരി സമ്മാനദാനം നിർവ്വഹിക്കും. 22 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന മേളയിൽ ആറ് ലക്ഷത്തിൽ പരം രൂപ ഗ്രാന്റായി ലഭിക്കുന്നുണ്ട്.വാർത്താസമ്മേളനത്തിൽ പി.പവിത്രൻ, പി.രാജീവ് കുമാർ, കെ.ടി.ജോഷി മോൻ, കെ.പി.മൈമൂനത്ത്, ദീപാ പവിത്രൻ, മുഹമ്മദ് അമീൻ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement