മെഗാസ്റ്റാറിനൊപ്പം  നടിപ്പിൻ നായകൻ; കാതൽ ലൊക്കേഷനിൽ  അതിഥിയായി സൂര്യ, ചിത്രങ്ങൾ വെെറൽ

Wednesday 09 November 2022 8:54 PM IST

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് കാതൽ.ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര റാണി ജ്യോതികയാണ്. കാതലിന്റെ ചിത്രീകരണം പുരോഗമിക്കുന്നവേളയിൽ ലൊക്കേഷനിൽ അതിഥിയായി ജ്യോതികയുടെ ഭാർത്താവും തെന്നിന്ത്യൻ താരവുമായ സൂര്യ എത്തി. കോലഞ്ചേരി ബ്രൂക്ക് സെെഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് താരം എത്തിയത്. സൂര്യ ലൊക്കേഷനിലെത്തി അഭിനേതാക്കളെ കാണുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വെെറലായി.മമ്മൂക്കയോടും ജ്യോതികയോടും കാതൽ ടീമിനോടുമൊപ്പം ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്.

'മെഗാസ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ ' എന്ന അടിക്കുറിപ്പോടെയാണ് പലരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിനിടയിൽ പകർത്തിയ മമ്മൂക്കയുടെ സ്ഥാനാർത്ഥിയായുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.കാ​ത​ൽ​ ​ദ​ ​കോ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മാ​ത്യു​ ​ദേ​വ​സി​ ​എ​ന്നാ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.

റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ലാലു അലക്സ് ,​ മുത്തുമണി,​ചിന്നു ചാന്ദിനി,​സുധി കോഴിക്കോട്,​അനഘ അക്കു,​ ജോസി സിജോ,​ ആദർശ് സുകുമാരൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്.

​​ഛാ​യാ​ഗ്ര​ഹ​ണം​:​ ​സാ​ലു​ ​കെ.​ ​തോ​മ​സ്,​ ​എ​ക്സി​ക്യൂ​ട്ടി​വ് ​പ്രൊ​ഡ്യൂ​സ​ർ​ ​:​ ​ജോ​ർ​ജ് ​സെ​ബാ​സ്റ്റ്യ​ൻ,​ ​എ​ഡി​റ്റിം​ഗ് ​:​ ​ഫ്രാ​ൻ​സി​സ് ​ലൂ​യി​സ്,​ ​സം​ഗീ​തം​​:​ ​മാ​ത്യൂ​സ് ​പു​ളി​ക്ക​ൻ,​ ​ആ​ർ​ട്ട് ​:​ഷാ​ജി​ ​ന​ടു​വി​ൽ,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​ ​:​ ​സു​നി​ൽ​ ​സിം​ഗ്