പട്ടിക ജാതി വിദ്യാർത്ഥികളോടുള്ള നിതീ നിഷേധം: പട്ടിക ജാതി മോർച്ച പ്രക്ഷോഭത്തിലേക്ക്

Thursday 10 November 2022 12:12 AM IST

തൃശൂർ: സംസ്ഥാന സർക്കാരിന്റെ പട്ടികജാതി വിദ്യാർത്ഥികളോടുള്ള വിദ്യാഭ്യാസ മേഖലയിലെ നീതി നിഷേധത്തിന് എതിരെയും സർക്കാർ നിയമനങ്ങളിൽ പട്ടികജാതി ഊഴം അട്ടിമറിച്ചതിനെതിരെയും പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഒമ്പതിന് സെക്രട്ടേറിയറ്റ് മാർച്ചും 10, 11 തിയതികളിൽ കളക്ടറേറ്റ് മാർച്ചും നടത്തുമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു.

സെക്രട്ടേറിയേറ്റ് മാർച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്യും. പട്ടികജാതി വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ്‌സ് പോർട്ടൽ ഇതുവരെ തുറക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടുവർഷമായി പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരെ വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്തിട്ടില്ല. കേന്ദ്ര സർക്കാർ നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന്റെ 60 ശതമാനം കേന്ദ്ര സർക്കാർ നൽകിയിട്ടും 40 ശതമാനം സംസ്ഥാന വിഹിതം നൽകാൻ കേരളം തയ്യാറായിട്ടില്ലെന്നും ഷാജുമോൻ പറഞ്ഞു.

Advertisement
Advertisement