ഗിനിയയിൽ ബന്ദികളാക്കപ്പെട്ട നാവികരെ നൈജീരിയയ്ക്ക് കൈമാറാൻ നീക്കം,​ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് കേന്ദ്രമന്ത്രി

Thursday 10 November 2022 8:38 PM IST

ന്യൂഡൽഹി : ഗിനിയിൽ ബന്ധികളാക്കപ്പെട്ട ഇന്ത്യൻ നാവികരെ നൈജീരിയയ്ര്ര് കൈമാറാനുള്ള നീക്കം ഊർജിതം. തടവുകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 15 പേരെ സൈന്യം ലൂബ തുറമുഖത്ത് എത്തിച്ചു. സ്ഥിതി അതീവഗുരുതരമെന്ന് നാവികർ പറയുന്നു. യുദ്ധകപ്പലിൽ കയറാൻ തയ്യാറാകാതെ കുത്തിയിരിക്കുകയാണ് നാവികർ. ആശുപത്രിയിലുള്ള നാവികർ എത്താതെ കപ്പലിൽ കയറില്ലെന്നാണ് നാവികരുടെ നിലപാടെന്ന് കൊല്ലം സ്വദേശി വിജിത്ത് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അതേസമയം ഗിനിയയിൽ കസ്റ്റഡിയിലായ നാവികരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. നൈജീരിയയിലെയും ഗിനിയയിലെയും എംബസികൾ ശ്രമം തുടരുകയാണ്. നൈജീരിയയിലും നാവികർക്കെതിരെ കേസുണ്ട്. നയതന്ത്ര ശ്രമങ്ങളോട് ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും ബന്ധുക്കൾക്ക് ആശങ്ക വേണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.

Advertisement
Advertisement