കഞ്ചാവുമായി പിടിയിൽ.

Saturday 12 November 2022 12:32 AM IST

പാമ്പാടി . കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സംസദ് അലി (26) നെയാണ് അറ​സ്റ്റ് ചെയ്തത്. 1.350 കിലോ കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ വൈശാഖ് പിള്ളയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി ജെ ടോംസിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്‌ഡിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, കോട്ടയം ഇന്റലിജൻസ് ബ്യൂറോ പ്രിവ​ന്റീവ് ഓഫീസർ രഞ്ജിത്ത് കെ നന്ത്യാട്ട്, പ്രിവന്റീവ് ഓഫീസർ മനോജ് ടി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫിക്ക്, അഭിലാഷ്, അഖിൽ, ഷെബിൻ, സിനി, സോജി എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement