ഭാരത് ജോഡോ യാത്രയിൽ ആദിത്യ താക്കറെയും

Saturday 12 November 2022 1:47 AM IST

മുംബയ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയും പങ്കെടുത്തു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ യാത്രയിലാണ് ആദിത്യ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെയും ആദിത്യ താക്കറെയെ അനുഗമിച്ചു. മഹാരാഷ്ട്രയിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ ശിവസേന പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയെയും ക്ഷണിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്ര ഇന്നലെ 65ാം ദിവസത്തിലേക്ക് കടന്നു.

'വൺ റാങ്ക് വൺ പെൻഷൻ" നടപ്പാക്കണമെന്നാവശ്യപ്പെട്ട് 22 മുൻ സൈനികരും യാത്രയിൽ പങ്കെടുത്തു. എൻ.സി.പി നേതാക്കളായ സുപ്രിയ സുലെയും ജിതേന്ദ്ര അവാദും വ്യാഴാഴ്ച മാർച്ചിൽ പങ്കെടുത്തിരുന്നു. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിനെ യാത്രയിലേക്ക് ക്ഷണിച്ചെങ്കിലും അനാരോഗ്യം കാരണം അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

Advertisement
Advertisement