കാക്കിപ്പട ഫസ്റ്റ്  ലുക്ക്  മമ്മൂട്ടി റിലീസ് ചെയ്തു

Sunday 13 November 2022 6:00 AM IST

പ്ളസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കുശേഷം ഷെബി ചൗഘട് കഥ എഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു.പൊലീസ് സ്റ്റോറിയായി ഒരുക്കിയ ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, ശരത് അപ്പാനി, ചന്തുനാഥ്‌, ആരാധ്യ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാല പാർവതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. തിരക്കഥ ,സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്, ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ. സംഗീതം - ജാസി ഗിഫ്ട് എഡിറ്റിംഗ്- ബാബു രത്നം ,​ കലാസംവിധാനം -സാബുറാം,​ മേക്കപ്പ് - പ്രദീപ് രംഗൻ,​ കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ,നിർമ്മാണ നിർവഹണം- എസ്.മുരുകൻ. എസ്.വി.പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് നിർമാണം.

Advertisement
Advertisement