അമിതമായ ഫോൺ ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തു ; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Saturday 12 November 2022 8:35 PM IST

കണ്ണൂർ: അമിതമായ മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

കണ്ണൂർ ആലക്കോട് ബിജു - ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്. ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിനിയാണ് മരണപ്പെട്ട ഫ്രഡിൽ മരിയ. അമിതമായ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി വീട്ടിൽ വെച്ച് എലിവിഷം കഴിച്ചത്. തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരവേ ഇന്ന് വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.